Search This Blog
Sunday, 12 May 2019
Magic Square
Amudha is the central character of this novella and it's all about her life. How her life was flowing, how the course of that flow just changed when she happened to face a real life puzzle and how the answer to the puzzle was a life changer for her. Then there is Dheeraj, who became the reason for Amudha to encounter this puzzle. The story was very interesting and it had thriller elements in it that can keep the reader's mind fully engaged. The frustrations through which some PhD scholars went through, situations like research becoming a vicious circle etc are well portrayed. At a point we can see a flashback story with references to some incidents in nation's political history.
I'm concluding my 'writing adventure' here, with an excerpt from this novella:
"life is an optimization problem. It has constraints and conditions. The important thing is to differentiate between the hard constraints and soft constraints. You cannot change who you are and how you were brought up. Those are like hard constraints. But, your fear of failure is just a soft constraint. It may be uncomfortable, but you can definitely control and manipulate it. Whenever you are stuck, you should always ask yourself; “Is it a hard constraint or a soft one?” the trick to solve life is differentiating between the two"
Monday, 18 December 2017
നൂറു സിംഹാസനങ്ങൾ
ജയമോഹന്റെ നൂറു സിംഹാസനങ്ങൾ എന്ന കൃതിയെ ഒരു നോവൽ എന്നു വിളിക്കാമോ എന്നറിയില്ല. കഥയ്ക്കും നോവലിനും ഇടയിൽ നിൽക്കുന്ന ഒരു രചന. ഈ കൃതിയുടെ ആദ്യം തൊട്ട് അവസാനം വരെ വളരെ സങ്കീർണമായ ഒരു വൈകാരികതയിലൂടെ കടന്നുപോകുന്ന കഥാനായകനെയാണ് കാണാൻ കഴിയുന്നത്. പച്ചയായ ജീവിത യാഥാർഥ്യങ്ങൾക്ക് മുൻപിൽ പലപ്പോഴും പകച്ചു നിന്നുപോകുന്ന ധർമ്മപാലൻ എന്ന കഥാനായകൻ വായനക്കാരുടെ മനസ്സിൽ തങ്ങി നിൽക്കും എന്നു സംശയമില്ലാതെ പറയാം. ഇതിൽ വരച്ചു കാണിക്കുന്ന പാർശ്വവൽക്കരിക്കപെട്ടവരുടെയും അധഃകൃതരുടെയും ജീവിത യാഥാർത്ഥ്യങ്ങളെ അല്പം വേദനയോടെയല്ലാതെ ഉൾകൊള്ളാൻ കഴിയില്ല. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിന്നും ഉയർന്നു വന്ന് നാടിന്റെ ഭരണചക്രം തിരിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥനായി മാറിയിട്ട് പോലും തന്നെ വിടാതെ പിന്തുടരുന്ന അപകർഷതയുടെ ഭാരം ചുമക്കേണ്ടിവരുന്ന ധർമ്മപാലൻ, അവർണ്ണനെന്നും സവർണ്ണനെന്നും മനുഷ്യരെ ജാതീയമായി വേർതിരിച്ച നമ്മുടെ സാമൂഹിക വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനാകാത്ത വിധം നിസ്സഹായനായി മാറുന്ന പല അവസരങ്ങളും ഇതിൽ കാണാൻ കഴിയും. നായാടികൾ എന്നൊരു വിഭാഗം മനുഷ്യർ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ മൃഗതുല്യമായ ജീവിതം നയിച്ചു പോന്നിരുന്നു എന്ന് ചരിത്രപുസ്‌തകങ്ങളുടെ താളുകളിൽ ഒരുപക്ഷേ കണ്ടില്ലെന്നു വരാം, കാരണം ചരിത്ര രചനയിൽ പോലും അവഗണന നേരിടാൻ വിധിക്കപ്പെട്ടവരാണവർ. ഇത്തരം യാഥാർഥ്യങ്ങളെ ശക്തമായി അടയാളപെടുത്തുന്ന ഒരു കൃതിയാണ് നൂറു സിംഹാസനങ്ങൾ. മാതൃപുത്ര ബന്ധത്തിന്റെ വിചിത്രമായ പ്രാകൃത രൂപങ്ങൾ ഇതിൽ കാണാം. നെഞ്ചിൽ ഒരു കത്തി കുത്തിയിറക്കുന്ന വേദനയോടെ മാത്രമേ ഒരുപക്ഷേ ഈ കൃതി വായിച്ചു തീർക്കാൻ കഴിയുകയുള്ളൂ. ജീവിതഗന്ധിയായ ഒരു കഥ വായനകാരന്റെ നെഞ്ചു പൊള്ളിക്കും വിധം എഴുതി ഫലിപ്പിച്ച ജയമോഹന് പ്രണാമം.
Saturday, 16 December 2017
ഞാനും ബുദ്ധനും
ശ്രീ രാജേന്ദ്രൻ എടത്തുംകര രചിച്ച 'ഞാനും ബുദ്ധനും' എന്ന നോവൽ വ്യത്യസ്തതയാർന്നതും വികാരതീവ്രവുമായ ആഖ്യാനശൈലികൊണ്ട് ശ്രദ്ധേയമാണ്.
ശ്രീബുദ്ധൻ ലോകത്തിന് ഒരു പുതു വെളിച്ചമായി മാറുമ്പോൾ വ്യാവഹാരിക തലത്തിൽ അദ്ദേഹത്തിന്റെ ഉറ്റവരും ഉടയവരും ആയിരുന്നവർ അകപ്പെട്ടുപോകുന്ന തീവ്രദുഃഖമാകുന്ന അന്ധകാരത്തെ വളരെ തന്മയത്വത്തോടെ രചയിതാവ് ഈ നോവലിലൂടെ വരച്ചുകാണിക്കുന്നു. സിദ്ധാർത്ത രാജകുമാരന്റെ പത്നി, പിതാവ്, മാതാവ്, സഹോദരൻ എന്നിങ്ങനെ തുടങ്ങി അദ്ദേഹത്തിന്റെ തേരാളിയും ഭൃത്യരും വരെ ഉൾപെടുന്ന കഥാപാത്രങ്ങളുടെ ജീവിതം എങ്ങനെ മാറിമാറിയുന്നു എന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. 'ഞാനും ബുദ്ധനും' എന്ന തലക്കെട്ടിനെ അന്വർത്തമാക്കുന്ന തരത്തിലാണ് കഥാഖ്യാനം മുന്നോട്ടു പോകുന്നത്. സിദ്ധാർത്ത പത്നിയായ ഗോപയുടെയും അമ്മ മഹാറാണിയുടെയുമെല്ലാം ദുഃഖവും നിസ്സഹായതയും അതിന്റെ എല്ലാ തീവ്രതയോടുംകൂടി അവതരിപ്പിക്കപ്പെടുന്നിടത്ത് കൃത്യമായ സ്ത്രീപക്ഷ സമീപനം എഴുത്തുകാരൻ മുന്നോട്ട് വയ്ക്കുന്നതായി കാണാം. ഭർതൃവേർപാടിന്റെ സന്താപത്തിൽ ഉരുകി കഴിയുന്ന സഹോദരിയുടെ ദുഃഖത്തിന് പ്രതികാരം ചെയ്യാൻ തുനിഞ്ഞിറങ്ങുന്ന ഒരു സഹോദരനെയും, അതിനായി ബുദ്ധ ഭിക്ഷുവായി അഭിനയിക്കാൻ വരെ തയ്യാറാകുന്ന അവന്റെ സാഹസങ്ങളും, അവസാനം തൻറെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുമ്പോളുള്ള അവന്റെ ദൈന്യതയുമൊക്കെ വികാരപരമായി തന്നെ അവതരിപ്പിക്കപ്പെടുന്നു. നോവലിന്റെ ആരംഭം മുതൽ അവസാനം വരെയും പ്രതിഫലിക്കുന്ന ശോകർദ്രമായ ഭാവം ഒരുപക്ഷേ കുറച്ചു വായനക്കാരുടെയെങ്കിലും അപ്രീതി പിടിച്ചു പറ്റി എന്നു വരാം.
വ്യത്യസ്തവും വികാരപരവുമായ ഒരു വായനാനുഭവം പ്രധാനം ചെയ്യാൻ കെൽപ്പുള്ള നല്ലൊരു നോവൽ തന്നെയാണ് 'ഞാനും ബുദ്ധനും' എന്നു നിസ്സംശയം പറയാം.
ഇനി ഞാൻ ഉറങ്ങട്ടെ
Friday, 15 December 2017
I DON'T KNOW..
Wednesday, 8 March 2017
Hail The Womenhood
O Mother, first women in every man's life,
Your Love the ultimate of all,
Perseverance and Sacrifice your nature,
and much more for which I lack words to express.
Hail all Mothers..
O Sister, your affection and care,
The second mother you are..
The love and concern that adds colours.
Hail all Sisters..
O Wives, O Daughters and all Women out there,
You all are the manifestation of the all potent feminine energy.
Hail all Wives , Daughters and all other Women..
O Womenkind, you are not inferior..
Never lack self esteem,
Don't back off, Come forward against all odds.
Because the creation starts from you only..
Show the graceful boldness and change the world..
Hail the Womanhood.
Sunday, 26 February 2017
വെറുതെ ചില കുത്തിക്കുറിക്കലുകൾ
എഴുതുവാൻ കൊതിക്കുന്നുവെങ്കിലും ചലിക്കാൻ മടിക്കുന്നൊരീ തൂലികത്തുമ്പിൽ വിറയാർന്നു മരിക്കുന്നൂ വാക്കുകൾ...
മറവിതൻ മാറാല തട്ടി നീക്കികൊണ്ടൊരു ശ്രമം നടത്താനൊരുമ്പെടുമ്പോഴും മനസ്സിൻ അഗാധമാം വാതായനങ്ങൾ തുറക്കപെടാത്തതെന്തേ...
എവിടെയാണെൻ പ്രചോദനത്തിൻ പരാജയം അവിടെ നിന്നും തുടങ്ങട്ടേ വീണ്ടും ഞാൻ...