ഇന്ന് (June 5)
ലോക പരിസ്ഥിതി ദിനം. മരം നടല്‍ ചടങ്ങിലും പ്രസങ്ങങ്ങളിലും മാത്രമായി ഈ ദിനം ഒരു
കാരണവശാലും ചുരുക്കപെട്ടുകൂടാ. ഈ വര്‍ഷത്തെ
പരിസ്ഥിതി ദിനത്തിന്റെ theme
വന്യജീവി
സംരക്ഷണത്തെ ഉദ്ദേശിച്ചുകൊണ്ടുള്ള "
GO WILD FOR LIFE"
എന്നതാണ്,
വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളെ അതില്‍ നിന്നും
രക്ഷിക്കുക എന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വിഷയം തന്നെയാണ്. വനവും
വന്യജീവിയും സംരക്ഷിക്കപെടെണ്ടത് പ്രകൃതിയുടെ സന്തുലിതാവസ്തയ്ക്കും അതിലൂടെ മനുഷ്യകുലത്തിന്റെ
നിലനില്പിനും അത്യന്താപേക്ഷിതമാണ്. ഇത് മനസ്സിലാക്കാതെ മനുഷ്യര്‍ നടത്തി പോരുന്ന
വനനശീകരണവും വന്യജീവി വേട്ടയുമെല്ലാം തീര്‍ത്തും ആശങ്കാജനകമാണ്.
വികസനം എന്ന
പേരില്‍ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പലതും നാം ചെയ്തുകൊണ്ടേയിരിക്കുകയാണ്.
പരിസ്ഥിതി സംരക്ഷണതിനായി വാദിക്കുകയും
പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ വികസനവിരോധികള്‍ ആയും ജനദ്രോഹികള്‍ ആയും മുദ്ര
കുത്താന്‍ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയക്കാരില്‍ നല്ലൊരു വിഭാഗം ശ്രമിച്ചു പോരുന്നു
എന്നതാണ് സത്യം. പരിസ്ഥിതിയുമായി
ബന്ധപെട്ട് നാം നേരിടുന്ന വെല്ലുവിളികള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന കാഴ്ചയാണ്
കാണാന്‍ കഴിയുക. സമൂഹത്തിന്റെ പരിഗണനകളില്‍ പരിസ്ഥിതി സംരക്ഷണതിനുള്ള സ്ഥാനം വളരെ
താഴെയാണ് എന്നുള്ളതാണ് ഇതിനുള ഒരു പ്രധാന കാരണം. ഇങ്ങനെയുള്ള പ്രതിലോമകരമായ
സാഹചര്യത്തിലും പരിസ്ഥിതി സംരക്ഷണം എന്നത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, കൂടുതല്‍
പ്രവര്‍ത്തനങ്ങളോടെ മുന്നോട്ടുപോകേണ്ടിയിരിക്കുന്നു.
നമ്മുടെ ചുറ്റുവട്ടങ്ങളിലേക്ക്
ഒന്ന് കണ്ണോടിച്ചാല്‍ തന്നെ പ്രകൃതിയെ ചൂഷണം ചെയ്യുനതിന്റെ പല കാഴ്ചകളും കാണാന്‍
കഴിയുമെങ്കിലും, കണ്ണും കാതും
അടച്ചുപൂട്ടി സ്വന്തം സ്വാര്‍ത്ഥതകള്‍ സഫലമാക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചു ജീവിതം
മുന്നോട്ടുകൊണ്ടുപോകാനാണ് ഭൂരിഭാഗം മനുഷ്യരും ആഗ്രഹിക്കുന്നത് എന്നത് തീര്‍ത്തും
ദുഖകരമായ ഒരു വസ്തുതയാണ്. നമ്മുടെ ഭാവി തലമുറകളില്‍ നിന്നും കടംകൊണ്ട ഒരു
ലോകത്തിലാണ് നാം ജീവികുന്നത് എന്നും അതിനാല്‍ തന്നെ കോട്ടങ്ങള്‍ ഇല്ലാതെ ഈ ലോകം അവര്‍ക്ക്
നല്‍കാന്‍ നാം ബാധ്യസ്ഥരാണ് എന്നുമൊക്കെയുള്ള മഹത്തായ സങ്കല്‍പ്പങ്ങള്‍ നമ്മുക്ക്
ഉണ്ടാകേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. വളര്‍ന്നു വരുന്ന യുവ തലമുറയ്ക്ക്
ഇത്തരം മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കുക എന്നതും നാം വീഴ്ച വരുത്താതെ ചെയ്യേണ്ട
നമ്മുടെ കടമയാണ്. മണ്ണും വെള്ളവും വായുവും മരങ്ങളും ചെടികളും മൃഗങ്ങളും പക്ഷികളും
പുഴുക്കളും തുടങ്ങി എല്ലാം പ്രകൃതിയുടെ നിയമത്തിനു അനുസ്രിതമായി വളരെ സന്തുലിതമായ
ഒരവസ്ഥയില്‍ നിലനിന്നുപോകുന്ന ഒരു ക്രമം ആണ് ഈ ഭൂലോകത്തിന്റെ നിലനില്പിന് ആവശ്യം
എന്നും അതില്‍ മനുഷ്യന്‍ ഒരു കണ്ണി മാത്രമാണ് എന്നും ഉള്ള തിരിച്ചറിവ് നമ്മുക്ക്
ഉണ്ടാവേണ്ടിയിരിക്കുന്നു. ഇതിനു വിരുദ്ധമായി മനുഷ്യര്‍ പ്രവര്തികുന്നതിന്റെ ഫലമാണ്
ഇന്നു ലോകത്തില്‍ കാണുന്ന പല പ്രശ്നങ്ങളുടെയും ആധാരം.
പുഴകള്‍ വറ്റി വരളുന്നു,
കുളങ്ങളും തടാകങ്ങളും മറ്റു ജല സ്രോതസ്സുകളും മലിനമാക്കപെടുന്നു, പോന്ന് വിളയിക്കാവുന്ന
മണ്ണ് വിത്തുകള്‍ പൊടികാത്ത വിധം
ധാതുശോഷണം സംഭവിച്ചു മരുപറമ്പാകുന്നു, മാലിന്യ കൂമ്പാരങ്ങള്‍ എങ്ങും കുന്നുകൂടുന്നു,
വനങ്ങള്‍ നശിപ്പിക്കപെടുന്നു വന്യജീവികള്‍ വെട്ടയാടപെടുന്നു, ഇങ്ങനെ നീണ്ടു
പോകുന്നു നമുടെ ചുറ്റും നടക്കുന്ന പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നിര. ഇതിന്റെയെല്ലാം
ഫലം വരള്‍ച്ചയായും വ്യാധികളായും നമ്മെ വേട്ടയാടാന്‍ ഇനിയും ഒരുപാടുകാലം കഴിയേണ്ടി
വരില്ല എന്നത് തീര്‍ച്ചയാണ്. കാലാവസ്ഥ വ്യതിയാനവും പ്രകൃതി ക്ഷോഭങ്ങളും മനുഷ്യര്‍
വരുത്തി വയ്ക്കുന്നതല്ല എന്ന് പറഞ്ഞാല്‍ അത് സത്യവിരുദ്ധമായിരിക്കും.
ഇനിയെങ്കിലും നമുക്ക് മാറി
ചിന്തികാം, നല്ലൊരു നാളേയ്ക്കായ്, വരും തലമുറയ്ക്ക് നല്ലൊരു ലോകം നല്കുന്നതിനായ്
നമ്മുക്ക് കൈകോര്‍ക്കാം. വനവും വന്യജീവിയും സംരക്ഷിക്കപെടട്ടെ, അരുവികളും പുഴകളും
സ്വച്ഛമായി ഒഴുകട്ടെ, ജല സ്രോതസ്സുകള്‍ മലിനമാക്കപെടാതിരിക്കട്ടെ, കൃഷിഭൂമി
ധാതുസംബുഷ്ടമാകട്ടെ, മണ്ണില്‍ പോന്നു വിലയട്ടെ, ശ്വസിക്കാന്‍ ശുദ്ധ വായുവും
കുടിക്കാന്‍ ശുദ്ധ ജലവും ഉണ്ടാവട്ടെ....ഈ സങ്കല്‍പ്പങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട്
നമ്മുക്ക് പ്രവര്‍ത്തിക്കാം...പ്രകൃതിയെ പരിസ്ഥിതിയെ ഈ ഭൂമിയെ സംരക്ഷിക്കാന്‍..