Search This Blog

Thursday, 9 June 2016

മരണത്തിന്‍ മുന്നില്‍ നിര്‍വികാരയായ്‌...





മരണത്തിന്റെ മുന്നില്‍ തീര്‍ത്തും നിര്‍വികാരതയോടെ നില്‍ക്കുന്ന മാനിന്റെ  ഈ ചിത്രം FACEBOOKല്‍ ഷെയര്‍ ചെയ്യപെട്ട ഒരു പോസ്റ്റില്‍ ആണ് ആദ്യം കണ്ടത്‌. കണ്ട മാത്രയില്‍ തന്നെ മനസ്സില്‍ തട്ടിയ ഈ ചിത്രത്തെ  കുറിച്ച് കൂടുതല്‍ അറിയാന്‍ ഒരു ശ്രമം നടത്തുകയായിരുന്നു. Google Image Search വഴി തിരഞ്ഞപ്പോള്‍ ഈ ചിത്രം പകര്‍ത്തിയത്‌  Alison Buttgieg എന്ന വനിതാ വന്യജീവി ഫോട്ടോഗ്രാഫര്‍ ആണെന് മനസ്സിലായി. അവരുടെ Facebook പേജിലൂടെ  അവരുമാരി സംസാരിക്കാന്‍ ആയിരുന്നു അടുത്ത ശ്രമം. മറുപടി ലഭികുമെന്ന പ്രതീക്ഷ ഒട്ടും ഉണ്ടായിരുനില്ല, പക്ഷെ എന്നെ അദ്ഭുതപെടുത്തി കൊണ്ട് അവരുടെ മറുപടി ലഭിക്കുകയായിരുന്നു.


കെനിയയിലെ മസായ്‌ മറ വന്യ ജീവി സങ്കേതത്തില്‍ വച്ച് 2013 September ല്‍ ആണ് ഈ ചിത്രം പകര്‍ത്തിയത്‌.  ഈ ഫോട്ടോഗ്രാഫറുടെ അനുഭവത്തില്‍ തന്നെ ഇങ്ങനെ ഒന്ന് ആദ്യമായിട്ടാണ് എന്ന് അവര്‍ പറയുന്നു. ഒരുപക്ഷെ വയ്യായ്കയോ അസുഖമോ കൊണ്ടാവാം മാന്‍ രക്ഷപെടാന്‍ ശ്രമം പോലും നടത്താഞ്ഞത് എന്ന് അവര്‍ സംശയിക്കുന്നു. ഒരു എതിര്‍പ്പും കാണിക്കാത്ത തന്റെ ഇരയുടെ കഴുത്തില്‍ കടി മുറുക്കിയ ആ തള്ള പുലി തന്റെ കുട്ടികള്‍ക്ക്‌ ഇരയെ കൊല്ലുന്നതിലുള്ള ഒരു പരിശീലനം നല്‍കുന്നത് പോലെയായിരുന്നു ആ കാഴ്ച എന്നും അവര്‍ പറയുന്നു.

മരണത്തിന്റെ മുന്നില്‍ ഇത്രയും നിര്‍വികാരതയോടെ നില്‍ക്കുന്ന ആ മിണ്ടാപ്രാണിയുടെ കണ്ണുകള്‍, അതില്‍ സ്ഫുരിക്കുന്ന നിസ്സംഗത, ഈ ചിത്രം കാണുന്ന ആരെയും ഒരു നിമിഷം ചിന്തിപ്പിക്കുന്നതാണ് - ജീവിതത്തോടുള്ള  ആസക്തി ഒട്ടുമേ ഇല്ലാത്ത ആ ഒരു അവസ്ഥയെ കുറിച്ച്..!!


1 comment:

  1. എടാ ഭയങ്കര ... !! ..
    Good Attempt my dear..
    I think one detailed interview with this photographer from some foreign online portal was translated n published in some mallu news portal some days before.. So captivating photograph it is.. Very touching..

    ReplyDelete