Search This Blog

Monday, 18 December 2017

നൂറു സിംഹാസനങ്ങൾ


ജയമോഹന്റെ നൂറു സിംഹാസനങ്ങൾ എന്ന കൃതിയെ ഒരു നോവൽ എന്നു വിളിക്കാമോ എന്നറിയില്ല. കഥയ്ക്കും നോവലിനും ഇടയിൽ നിൽക്കുന്ന ഒരു രചന. ഈ കൃതിയുടെ ആദ്യം തൊട്ട് അവസാനം വരെ വളരെ സങ്കീർണമായ ഒരു വൈകാരികതയിലൂടെ കടന്നുപോകുന്ന കഥാനായകനെയാണ് കാണാൻ കഴിയുന്നത്. പച്ചയായ ജീവിത യാഥാർഥ്യങ്ങൾക്ക് മുൻപിൽ പലപ്പോഴും പകച്ചു നിന്നുപോകുന്ന ധർമ്മപാലൻ എന്ന കഥാനായകൻ വായനക്കാരുടെ മനസ്സിൽ തങ്ങി നിൽക്കും എന്നു സംശയമില്ലാതെ പറയാം. ഇതിൽ വരച്ചു കാണിക്കുന്ന പാർശ്വവൽക്കരിക്കപെട്ടവരുടെയും അധഃകൃതരുടെയും ജീവിത യാഥാർത്ഥ്യങ്ങളെ അല്പം വേദനയോടെയല്ലാതെ ഉൾകൊള്ളാൻ കഴിയില്ല. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിന്നും ഉയർന്നു വന്ന് നാടിന്റെ ഭരണചക്രം തിരിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥനായി മാറിയിട്ട് പോലും തന്നെ വിടാതെ പിന്തുടരുന്ന അപകർഷതയുടെ ഭാരം ചുമക്കേണ്ടിവരുന്ന ധർമ്മപാലൻ, അവർണ്ണനെന്നും സവർണ്ണനെന്നും മനുഷ്യരെ ജാതീയമായി വേർതിരിച്ച നമ്മുടെ സാമൂഹിക വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനാകാത്ത വിധം നിസ്സഹായനായി മാറുന്ന പല അവസരങ്ങളും ഇതിൽ കാണാൻ കഴിയും. നായാടികൾ എന്നൊരു വിഭാഗം മനുഷ്യർ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ മൃഗതുല്യമായ ജീവിതം നയിച്ചു പോന്നിരുന്നു എന്ന് ചരിത്രപുസ്‌തകങ്ങളുടെ താളുകളിൽ ഒരുപക്ഷേ കണ്ടില്ലെന്നു വരാം, കാരണം ചരിത്ര രചനയിൽ പോലും അവഗണന നേരിടാൻ വിധിക്കപ്പെട്ടവരാണവർ. ഇത്തരം യാഥാർഥ്യങ്ങളെ ശക്തമായി അടയാളപെടുത്തുന്ന ഒരു കൃതിയാണ് നൂറു സിംഹാസനങ്ങൾ. മാതൃപുത്ര ബന്ധത്തിന്റെ വിചിത്രമായ പ്രാകൃത രൂപങ്ങൾ ഇതിൽ കാണാം. നെഞ്ചിൽ ഒരു കത്തി കുത്തിയിറക്കുന്ന വേദനയോടെ മാത്രമേ ഒരുപക്ഷേ ഈ കൃതി വായിച്ചു തീർക്കാൻ കഴിയുകയുള്ളൂ. ജീവിതഗന്ധിയായ ഒരു കഥ വായനകാരന്റെ നെഞ്ചു പൊള്ളിക്കും വിധം എഴുതി ഫലിപ്പിച്ച ജയമോഹന് പ്രണാമം.

Saturday, 16 December 2017

ഞാനും ബുദ്ധനും


രാജകീയ പ്രൗഢിയുടെയും ലൗകിക സുഖങ്ങളുടെയും ലോകത്തിൽ നിന്ന് സർവ്വപരിത്യാഗത്തിലൂടെ ആത്മീയതയുടെ പന്ഥാവിലേക്ക് നടന്നു നീങ്ങി, അനന്തരം മഹാനിർവാണം പൂകിയ ശ്രീബുദ്ധന്റെ ജീവിത കഥയുടെ പശ്ചാത്തലത്തിൽ
ശ്രീ രാജേന്ദ്രൻ എടത്തുംകര രചിച്ച 'ഞാനും ബുദ്ധനും' എന്ന നോവൽ വ്യത്യസ്തതയാർന്നതും വികാരതീവ്രവുമായ ആഖ്യാനശൈലികൊണ്ട് ശ്രദ്ധേയമാണ്.
ശ്രീബുദ്ധൻ ലോകത്തിന് ഒരു പുതു വെളിച്ചമായി മാറുമ്പോൾ വ്യാവഹാരിക തലത്തിൽ അദ്ദേഹത്തിന്റെ ഉറ്റവരും ഉടയവരും ആയിരുന്നവർ  അകപ്പെട്ടുപോകുന്ന തീവ്രദുഃഖമാകുന്ന അന്ധകാരത്തെ വളരെ തന്മയത്വത്തോടെ രചയിതാവ് ഈ നോവലിലൂടെ വരച്ചുകാണിക്കുന്നു. സിദ്ധാർത്ത രാജകുമാരന്റെ പത്നി, പിതാവ്, മാതാവ്, സഹോദരൻ എന്നിങ്ങനെ തുടങ്ങി അദ്ദേഹത്തിന്റെ തേരാളിയും ഭൃത്യരും വരെ ഉൾപെടുന്ന കഥാപാത്രങ്ങളുടെ ജീവിതം എങ്ങനെ മാറിമാറിയുന്നു എന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. 'ഞാനും ബുദ്ധനും' എന്ന തലക്കെട്ടിനെ അന്വർത്തമാക്കുന്ന തരത്തിലാണ് കഥാഖ്യാനം മുന്നോട്ടു പോകുന്നത്. സിദ്ധാർത്ത പത്നിയായ ഗോപയുടെയും അമ്മ മഹാറാണിയുടെയുമെല്ലാം ദുഃഖവും നിസ്സഹായതയും അതിന്റെ എല്ലാ തീവ്രതയോടുംകൂടി അവതരിപ്പിക്കപ്പെടുന്നിടത്ത് കൃത്യമായ സ്ത്രീപക്ഷ സമീപനം എഴുത്തുകാരൻ മുന്നോട്ട് വയ്ക്കുന്നതായി കാണാം. ഭർതൃവേർപാടിന്റെ സന്താപത്തിൽ ഉരുകി കഴിയുന്ന സഹോദരിയുടെ ദുഃഖത്തിന് പ്രതികാരം ചെയ്യാൻ തുനിഞ്ഞിറങ്ങുന്ന ഒരു സഹോദരനെയും, അതിനായി ബുദ്ധ ഭിക്ഷുവായി അഭിനയിക്കാൻ വരെ തയ്യാറാകുന്ന അവന്റെ സാഹസങ്ങളും, അവസാനം തൻറെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുമ്പോളുള്ള അവന്റെ ദൈന്യതയുമൊക്കെ വികാരപരമായി തന്നെ അവതരിപ്പിക്കപ്പെടുന്നു. നോവലിന്റെ ആരംഭം മുതൽ അവസാനം വരെയും പ്രതിഫലിക്കുന്ന ശോകർദ്രമായ ഭാവം ഒരുപക്ഷേ കുറച്ചു വായനക്കാരുടെയെങ്കിലും അപ്രീതി പിടിച്ചു പറ്റി എന്നു വരാം.
വ്യത്യസ്തവും വികാരപരവുമായ ഒരു വായനാനുഭവം പ്രധാനം ചെയ്യാൻ കെൽപ്പുള്ള നല്ലൊരു നോവൽ തന്നെയാണ് 'ഞാനും ബുദ്ധനും' എന്നു നിസ്സംശയം പറയാം.

ഇനി ഞാൻ ഉറങ്ങട്ടെ

 പി കെ ബാലകൃഷ്ണൻ എന്ന പ്രതിഭാധനനായ ഗ്രന്ഥകാർത്താവിനെ 1974 ൽ കേരള സാഹിത്യ അക്കാദമി അവാർഡിനും, 1978 ൽ വയലാർ അവാർഡിനും അർഹനാക്കിയ കാലാതിവർത്തിയായ ഈ ഗംഭീര കൃതി വളരെ നല്ല ഒരു വായനാനുഭവാണ് പ്രധാനം ചെയ്തത്. മഹാഭാരത യുദ്ധാനന്തരം ദുഃഖത്തിന്റെയും ആത്മസംഘർഷതിന്റെയും ആഴക്കയങ്ങളിൽ മുങ്ങി ഉഴലുന്ന ദ്രൗപതിയുടെ മാനസിക വ്യാപാരങ്ങളിലൂടെ മുന്നോട്ടു നീങ്ങുന്ന കഥാഖ്യാനം കർണ്ണൻ എന്ന ഇതിഹാസ നായകന്റെ ജീവിത സന്ദർഭങ്ങളെയും വികാരലോകങ്ങളെയും വളരെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. യുധിഷ്ഠിരന്റെ വികാരതീവ്രമായ ധർമ്മസങ്കടം  ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന ഈ നോവൽ യഥാർത്ഥ മഹാഭാരത കഥയോട് നീതി പുലർത്തികൊണ്ടുതന്നെ വ്യത്യസ്തമായ ഒരു വയാനാനുഭവമായിമാറുന്നു. മനുഷ്യ മനസ്സിന്റെ വികാരതലങ്ങളുടെ ആഴവും പരപ്പും വെളിവാക്കിതരുന്ന കഥാസന്ദർഭങ്ങൾ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിൽ രചയിതാവ് അത്യന്തം ശ്രദ്ധ പുലർത്തിയതായി കാണാം. ഓർമകളിലൂടെയുള്ള തിരിഞ്ഞുനോട്ടങ്ങളും മാനസ്സിക വ്യാപാരങ്ങളിലൂടെയുള്ള മുന്നോട്ട്പോക്കും കഥാഖ്യാനത്തെ വളരെ ആകർഷകവും വ്യത്യസ്തവുമാക്കുന്നു. ദ്രൗപതി കർണ്ണൻ എന്നീ രണ്ടു ഭിംബങ്ങളെ കടക്കോലാക്കി മഹാഭാരതമാകുന്ന തൈര് കടഞ്ഞെടുത്ത വെണ്ണയാണ് മനോഹരമായ ഈ നോവൽ. മഹാഭാരത കഥകളെ ഇഷ്ടപെടുന്ന ആരും ഒഴിഞ്ഞുപോകാതെ വായിച്ചിരിക്കേണ്ട ഒരു കൃതിയാണ് 'ഇനി ഞാൻ ഉറങ്ങട്ടെ'.
മഹാഭാരത്തെ ആസ്പദമാക്കി ഉണ്ടായിട്ടുള്ള രചനകളിൽ അതുല്യമായ സ്ഥാനം അവകാശപ്പെടാവുന്ന പ്രോജ്വലമായ ഒരു നോവൽ - 'ഇനി ഞാൻ ഉറങ്ങട്ടെ'. 

Friday, 15 December 2017

I DON'T KNOW..

These three words "I DON'T KNOW" is very powerful and most significant in a spiritual seeker's life. It is this realization of "I DON'T KNOW" that can lead the seeker forward in his journey, seeking the ultimate truth. The vast potential that is unveiled when you embrace this simple statement truly, is really amazing. For this you have to be true to yourself and throw away all your prejudices and hypocrisies. Then you can see the small light shine starting to illumine inside you, at first very feeble but getting brighter and brighter when we progress on our path. After all "I DON'T KNOW" is not just three words, it is the beginning of anyone's spiritual exploration.  

This truth was perfectly said by Sadhguru Jaggi Vasudev in his book INNER ENGINEERING as:

It has always seemed to me odd that the world does not realize the immensity of a state of "I DO NOT KNOW". Those who destroy that state with beliefs and assumptions completely miss an enormous possibility - the possibility of knowing. They forget that "I DO NOT KNOW" is the doorway - the only doorway - to seeking and knowing.

Wednesday, 8 March 2017

Hail The Womenhood


O Mother, first women in every man's life,
Your Love the ultimate of all,
Perseverance and Sacrifice your nature,
and much more for which I lack words to express.
Hail all Mothers..

O Sister, your affection and care,
The second mother you are..
The love and concern that adds colours.
Hail all Sisters..

O Wives, O Daughters and all Women  out there,
You all are the manifestation of the all potent feminine energy.
Hail all Wives , Daughters and all other Women..

O Womenkind,  you are not inferior..
Never lack self esteem,
Don't back off, Come forward against all odds.
Because the creation starts from you only..
Show the graceful boldness and change the world..

Hail the Womanhood.

Sunday, 26 February 2017

വെറുതെ ചില കുത്തിക്കുറിക്കലുകൾ

എഴുതുവാൻ കൊതിക്കുന്നുവെങ്കിലും ചലിക്കാൻ മടിക്കുന്നൊരീ തൂലികത്തുമ്പിൽ വിറയാർന്നു മരിക്കുന്നൂ വാക്കുകൾ...

മറവിതൻ മാറാല തട്ടി നീക്കികൊണ്ടൊരു ശ്രമം നടത്താനൊരുമ്പെടുമ്പോഴും മനസ്സിൻ അഗാധമാം വാതായനങ്ങൾ തുറക്കപെടാത്തതെന്തേ...

എവിടെയാണെൻ പ്രചോദനത്തിൻ പരാജയം അവിടെ നിന്നും തുടങ്ങട്ടേ വീണ്ടും ഞാൻ...

Monday, 20 February 2017

സ്ത്രീ സുരക്ഷ - ചില ചിന്തകൾ

സ്ത്രീകളുടെ സുരക്ഷ എന്നത് സമൂഹത്തിലെ ഓരോരുത്തരും സ്വയം ഏറ്റെടുക്കേണ്ട ഒരു ഉത്തരവാദിത്വം തന്നെയാണ്. അതിൽ നാം ദയനീയമായി പരാജയപ്പെടുന്നു എന്നതിന്റെ പ്രതിഫലനങ്ങളാണ് ഇന്ന് സമൂഹത്തിൽ വർദ്ധിച്ചു വരുന്ന സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും അവർ നേരിടേണ്ടി വരുന്ന അരക്ഷിതാവസ്ഥയും. എന്ത് കൊണ്ട് സ്ത്രീകൾ നിഷ്കരുണം ആക്രമിക്കപ്പെടുന്നു? ഇങ്ങനെ ഒരു ചോദ്യം ഒരുപക്ഷെ അവസാനമായി എത്തി നിൽക്കുക പുരുഷ സമൂഹത്തിന്റെ വ്യക്തി വികാസത്തിൽ ആയിരിക്കും. അതിൽ സംഭവിച്ച അല്ലെങ്കിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങൾ ഒരു ചാട്ടുളി പോലെ പ്രഹരിക്കുന്നത് സ്ത്രീ സമൂഹത്തിന്റെ സുരക്ഷയെ ആണ് എന്ന് നിസ്സംശയം പറയാം. അമ്മമാരും സഹോദരിമാരും ഭാര്യമാരും പെൺമക്കളും ഒക്കെ ഉൾപ്പെടുന്ന സ്‌ത്രീ സമൂഹത്തിന്റെ സുരക്ഷക്കായി ഏറ്റവും ആദ്യം ചെയ്യേണ്ടത് മുന്നേ സൂചിപ്പിച്ച പുരുഷ സമൂഹത്തിൽ ഉണ്ടായ അല്ലെങ്കിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപചയങ്ങൾ ഇല്ലാതാക്കാൻ ശ്രമങ്ങൾ തുടങ്ങുക എന്നതാണ്. ഇത് എവിടെ തുടങ്ങണം എന്ന ചോദ്യത്തിന്റെ ഉത്തരം കുടുംബം എന്ന പവിത്രമായ ഗേഹത്തിൽ എന്നായിരിക്കും. ഓരോ കുടുംബത്തിലും വളർന്നു വരുന്ന ആൺ തലമുറയെ സ്നേഹത്തിലൂടെയും വാത്സല്യത്തിലൂടെയും മൂല്യബോധമുള്ളവരായി ഉയർത്തി കൊണ്ടുവരുന്നിടത്തു മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിയും. ഇത് ഒരു വശം മാത്രമേ ആകുന്നുള്ളൂ എന്നതും മറ്റൊരുപാട് സാമൂഹിക സാംസ്കാരിക ഘടകങ്ങളും സ്ത്രീ സുരക്ഷ എന്ന ഈ വിഷയത്തിൽ ഉൽപെട്ടിട്ടുണ്ട് എന്നതും വിസ്മരിക്കാതെ തന്നെ പറയട്ടെ മേൽ പറഞ്ഞ പോലെ ഓരോ മകനും നന്നായി വളർത്തപ്പെടുന്നിടത്താണ് സമൂഹം ആഗ്രഹിക്കുന്ന മാറ്റം തുടങ്ങാൻ പോകുന്നത്. വിദ്യാലയങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്ന ഓരോ വിദ്യാർത്ഥിയും ഉപയോഗശൂന്യങ്ങളായ കുറെ അറിവുകളുടെ ഭാണ്ഡം ചുമക്കുന്ന വെറും കോവർകഴുതകളാക്കപെടരുത്. അറിവിനോളം പ്രാധാന്യം അവർ സ്വാംശീകരിക്കുന്ന മൂല്യങ്ങൾക്കും ഉണ്ട് എന്ന ബോധ്യത്തോടെ ഓരോ വിദ്യാർത്ഥിയും അഭ്യസിപ്പിക്കപെടണം. മാതാവും പിതാവും അദ്ധ്യാപകരും ചേർന്ന് നല്ലൊരു ആൺ തലമുറയെ വാർത്തെടുക്കാൻ പരിശ്രമിച്ചാൽ മാറ്റം സുനിശ്ചിതമാവും തീർച്ച.