Being Heedful...
Life is a wonder and new dimensions are revealed when we pay heed...
Search This Blog
Friday, 27 June 2025
മനസ്സ് നിറച്ച ഒരു "ചക്രവ്യൂഹം"
Thursday, 11 August 2022
പൊന്നിയിന്‍ സെല്‍വന്‍

“തുടക്കമോ ഒടുക്കമോ
ഇല്ലാത്ത കാലജലപ്രവാഹത്തില്‍ ഭാവനയാകുന്ന നൗകയില്‍ കയറി എന്റെ കൂടെ കുറച്ചു ദൂരം
യാത്ര ചെയ്യുവാന്‍ ഞാന്‍ വായനക്കാരെ ക്ഷണിക്കുന്നു” എന്ന ആദ്യ വരിയില്‍ കഥാകാരന്‍ നടത്തുന്ന
ക്ഷണം സ്വീകരിച്ച് ഭാവനയാകുന്ന ആ നൗകയില്‍ കയറാന്‍ തയ്യാറാവുന്ന ആനുവാചകനെ
ആദ്യാവസാനം മുള്‍മുനയില്‍ നിര്‍ത്തുന്ന ചടുലവും മനോഹരവുമായ കഥാഖ്യാനം ഈ കൃതിയെ വേറിട്ട്
നിര്‍ത്തുന്നതിനൊപ്പം ത്രസിപ്പിക്കുന്ന ഒരു വായനാനുഭവവും സൃഷ്ടിക്കുന്നു. അന്നത്തെ
ചോളസാമ്രാജ്യ ചക്രവര്‍ത്തിയായ സുന്ദര ചോളന്‍ എന്നറിയപെട്ട പരാന്തകന്‍ രണ്ടാമന്റെ മൂത്ത
മകനും യുവരാജാവയി പട്ടാഭിഷേകം ചെയ്യപെട്ടവനുമായിരുന്ന ആദിത്യ കരികാലന്‍റെ ആത്മമിത്രമായ വല്ലവരയന്‍ വന്ധ്യദേവന്‍ എന്ന യുവ യോദ്ധാവിനെ
അവതരിപ്പിച്ചുകൊണ്ട് തുടങ്ങുന്ന കഥാഘ്യാനം ഈ കഥാപാത്രത്തിന്റെ കണ്ണുകളിലൂടെയും അവന്‍റെ
അനുഭവങ്ങളിലൂടെയുമാണ് മുന്നോട്ട് നീങ്ങുന്നത്. പിതാവും ഇപ്പോള്‍ രോഗശയ്യയിലുമായിരിക്കുന്ന
സുന്ദരചോള ചക്രവര്‍ത്തിക്കും സഹോദരി കുന്തവ ദേവിക്കും ചില സന്ദേശങ്ങള്‍
എത്തിക്കാനായി ആദിത്യകരികാലന്‍ വന്ദ്യദേവനെ പറഞ്ഞയക്കുന്നതില്‍ തുടങ്ങി, ആ
യാത്രയില്‍ വന്ദ്യദേവന്‍ അഭിമുഖീകരിക്കേണ്ടി വരുന്ന അസാധാരണവും ആപത്കരവുമായ അനേകം
സംഭവങ്ങളിലൂടെ വികസിച്ച് മുന്നോട്ട് പോകുന്ന കഥ മിക്കപോഴും വായനക്കാരനെ ഉദ്വേഗത്തിന്‍റെ
മുള്‍മുനയില്‍ നിര്‍ത്തുന്നു, ചിലപ്പോള്‍ ആവേശം കൊള്ളിക്കുന്നു, മറ്റുചിലപ്പോള്‍ സങ്കടപെടുത്തുന്നു.
ഇത്തരത്തില്‍ അനുവാചകന്‍റെ മനസ്സില്‍ പലതരം വികാരങ്ങളുടെ ഏറ്റകുറച്ചിലുകള്‍
സൃഷ്ടിക്കുവാനും അവസാനം വരെ അവനെ പിടിച്ചിരുത്താനും ഈ നോവലിന് അനായാസം സാധിക്കുന്നു
എന്നത് എടുത്ത് പറയേണ്ട ഒരു കാര്യം തന്നെയാണ്.
ഒരു ചെറു അരുവിയായി
പിറവികൊണ്ട് പിന്നീടൊരു പുഴയായി പരിണമിച്ച് ശക്തിയായി മുന്നോട്ടൊഴുകി കൈവരികളെ
ചേര്‍ത്ത് വികസിച്ച് മഹാനദിയായിമാറി അവസാനം കടലില്‍ വിലയം പ്രാപിക്കുന്ന കാവേരി
നദി പണ്ട് പൊന്നി നദി എന്നും
അറിയപെട്ടിരുന്നു. ആ പൊന്നി നദിയുടെ മകന്‍ എന്ന്‍ അര്‍ഥം വരുന്ന “പൊന്നിയിന്‍ സെല്‍വന്‍”
എന്ന പേര് ഈ കഥയ്ക്ക് എന്ത് കൊണ്ട് കൊടുത്തു എന്ന ചോദ്യം ആദ്യം തന്നെ വായനക്കാരന്‍റെ
മനസ്സില്‍ ഉടലെടുക്കുന്നത് സ്വാഭാവികമാണ്. കഥയില്‍ ആദ്യാവസാനം കാണപെടുന്ന ശക്തമായ ഒരു
കഥാപാത്രം വന്ദ്യദേവന്‍ ആണെങ്കിലും യഥാര്‍ത്ഥ കഥാനായകന്‍ പൊന്നിയിന്‍ സെല്‍വന്‍
എന്ന് വിളിക്കപെട്ടിരുന്ന, പില്‍കാലത്ത് രാജരാജചോളന്‍ എന്നറിയപെട്ട അരുള്‍മൊഴിവര്‍മ്മന്‍
ആണ് എന്നത് ആ ചോദ്യത്തിന് ഉത്തരം നല്‍കുന്നു. പൊന്നിയിന്‍ സെല്‍വന്‍ എന്ന പേര് അരുള്‍മൊഴിക്ക്
എങ്ങനെ വന്നു എന്നതിന് പിന്നിലെ കഥയും ഈ നോവലില്‍ പ്രതിപാദിക്കുന്നുണ്ട്.
ഇതിഹാസതുല്യമായ ഈ
നോവലില്‍ ശക്തമായ ഒരുപാട് കഥാപത്രങ്ങളെ കാണാം. ചോളസാമ്രാജ്യ ചരിത്രത്തില്‍ നിന്നും
എടുത്ത ഈ കഥാപാത്രങ്ങളെ വളരെ തന്മയത്വത്തോടെ കോര്‍ത്തിണക്കികൊണ്ട് പല ചരിത്ര മുഹൂര്തങ്ങളെയും
കഥയിലെ നാഴികക്കല്ലുകളാക്കിമാറ്റുന്നതില്‍ കഥാകാരന്‍ തന്‍റെ അസാമാന്യ പാടവം പുറത്തെടുക്കുന്നു.
കുന്തവദേവി,
നന്ദിനി, പൂങ്കുഴലി തുടങ്ങിയ അതിശക്തരായ സ്ത്രീ കഥാപാത്രങ്ങള്‍ കഥയുടെ നെടുംതൂണായി
നില്‍ക്കുന്നത് കാണാം. കഥയില്‍ അവര്‍ക്ക് ലഭിക്കുന്ന പ്രാധാന്യം ഇത്
അടിവരയിടുന്നു.
പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വയനാനുഭൂതി എനിക്ക് സമ്മാനിച്ച ഈ നോവലിനെ കുറിച്ച് എത്ര എഴുതിയാലും തൃപ്തി വരില്ല എങ്കിലും ഇനി എത്ര കൂടുതല്‍ എഴുതിയാലും അതും മതിവരില്ല എന്നത് കൊണ്ട് നിര്‍ത്തുന്നു.
Sunday, 6 February 2022
Karmasutras

My rating: 5 of 5 stars
Karma Sutras : Leadership and Wisdom in Uncertain Times was a different reading experience. The book is divided into two Parts - Part 1 named KARMA with 5 chapters and Part 2 named SUTRAS with 9 chapters including the epilogue as last one.
The content of this book is a wonderful blend of Modern Leadership with ancient Indian Wisdom, deeply rooted in spirituality. Prof.Debashis Chatterjee, the author of this book, is a renowned academician and a Leadership Coach. The way he articulated different aspects of Leadership and the clarity of the thoughts behind it, is amazing. This enables the reader to easily imbibe the essence of the writing without much mental effort.
For me personally, this book is not just a one time read, it is a reference book to read multiple times, for churning and synthesizing the thoughts presented.
Saturday, 18 September 2021
നിന്നില്ലേക്കെന്നെ നയിച്ചാലും..
ചിന്തകളുടെ കുത്തോഴുക്കുകള്ക്കിടയില് വാക്കുകള്‍ അണകെട്ടിയപോലെ ഒരിടവേള. അതില്‍ പ്രശാന്തിയുടെ ഗാംഭീര്യം വിളിചോതുമാറ് ഒരല്പനേരത്തെ നിശ്ചലത. മനസ്സിന്റെ പ്രവര്ത്തനം നിലച്ചതല്ലെന്ന സ്വയംബോധ്യപെടുത്തലെന്നപോല് വീണ്ടും ചിന്തകളാകുന്ന ഓളങ്ങള്‍. അലതല്ലും കടലുപോലെ വീണ്ടുമാ പ്രക്ഷുബ്ദാവസ്ഥയിലേക്ക്. സ്വന്തം മാനസികാവസ്ഥ സ്വയം വിശകലനം ചെയ്ത് ദൂരേക്ക് നോക്കി കണ്ണിമ ചിമ്മാതെ ഇരിക്കുംമ്പോളും എവിടെയോ ആരോ മന്ത്രിക്കുന്ന പോലെ “സ്വയം നഷ്ടപെടാതെ പിടിച്ചു നില്ക്കൂ” – നമ്മെ നാമല്ലാതാക്കി മാറ്റാന്‍ നിരന്തരം പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് തനിമ നഷ്ടപെടാതെ നിലനില്ക്കാനുള്ള ഒരാഹ്വനം പോലെ. അതെ എവിടെയൊക്കെയോ നമ്മുക്കെല്ലാവര്ക്കും നമ്മളെത്തന്നെ നഷ്ടപെട്ടുകൊണ്ടിരിക്കുന്നു. അതിന്റെ അളവുകളിലെ ഏറ്റക്കുറച്ചിലുകളില്‍ മാത്രം നമ്മളെല്ലാവരും വ്യത്യസ്തരാവുന്നു. മനസ്സിന്റെ കടിഞ്ഞാണ്‍ മുറുകെ പിടിച്ചുകൊണ്ട് നമ്മളെല്ലാവരും പൊരുതുന്നു ഒരു നിത്യസമരത്തിലെന്ന പോലെ ഓരോ നിമിഷവും. ശ്വാസനിശ്വാസങ്ങള്‍ക്കിടയില്‍ പോലും ചിന്തകള്‍ കാട്കയറുമ്പോള് അത്രമേല്‍ കഠിനം ഈ പോരാട്ടം. ഏകാന്തത പോലും ഒറ്റപെടലുകളായി തരംതാഴ്ന്നുപോകുന്ന സമയങ്ങളില്‍ ആത്മസംഘര്ഷങ്ങള്ക്കൊരല്പ്പമയവെന്ന പോലെ മിന്നി മറയുന്ന പ്രശാന്തിയുടെ സ്വര്ണ്ണകിരണങ്ങള്‍. അത്യന്തികമായൊരാ ജീവിതലക്ഷ്യം പോലും മറവിയാം കാണാക്കയങ്ങളിലേക്കൊളിക്കുവാന് വെമ്പുന്ന ലോകത്ത് പിടിച്ചുനില്ക്കുവാന് ഇനിയും കരുത്ത് നേടേണ്ടിയിരിക്കുന്നു. ഭൌതികവലയങ്ങള്ക്കപ്പുറമെവിടെയോ കാണാമറയത്ത് നിന്ന് പ്രതീക്ഷകളുടെ നേര്ത്ത കണങ്ങള്‍ എന്റെ നേരെ സ്ഫുരിപ്പിച്ചുക്കൊണ്ടിരിക്കുന്ന അദ്രിശ്യമായൊരാ ശക്തീ - നിന്നില്ലേക്കെന്നെ നയിച്ചാലും.
Sunday, 9 May 2021
To Mother..
Saturday, 16 November 2019
Call it LOVE, but not as a mere word!
a flow from the heart
Call it LOVE, but not as a mere word
Any word can't contain it
All languages are not enough to describe
Its a flow, flow of emotions
but not mere emotions
its above all emotions and subtlest of all
Sometimes it is the pain
the pain that make you realize
A feeling of fullness it is
but even indescribable when it comes
experience it and know it as the elixir
much more than all physical dimensions
Its but a sense of contentment
happiness at its utmost scale
It is the nectar that flows down
when the flowers in the heart blooms
call it LOVE, but not as mere word
It is LOVE, the subtlest of all the life has ever shown.
Sunday, 12 May 2019
Magic Square
Amudha is the central character of this novella and it's all about her life. How her life was flowing, how the course of that flow just changed when she happened to face a real life puzzle and how the answer to the puzzle was a life changer for her. Then there is Dheeraj, who became the reason for Amudha to encounter this puzzle. The story was very interesting and it had thriller elements in it that can keep the reader's mind fully engaged. The frustrations through which some PhD scholars went through, situations like research becoming a vicious circle etc are well portrayed. At a point we can see a flashback story with references to some incidents in nation's political history.
I'm concluding my 'writing adventure' here, with an excerpt from this novella:
"life is an optimization problem. It has constraints and conditions. The important thing is to differentiate between the hard constraints and soft constraints. You cannot change who you are and how you were brought up. Those are like hard constraints. But, your fear of failure is just a soft constraint. It may be uncomfortable, but you can definitely control and manipulate it. Whenever you are stuck, you should always ask yourself; “Is it a hard constraint or a soft one?” the trick to solve life is differentiating between the two"